ബുക്കാറസ്റ്റ്: പ്രശസ്ത ഗാനരചയിതാവും ഗായികയുമായ ആന്സ പോപ്പ് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ കാര്‍ സഞ്ചരിച്ച കാര്‍ ഡാനൂബ് നദിയിലേയ്ക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ഏറെ വൈകിയും ആന്സ വീട്ടില്‍ എത്താത്തതിനാലും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാലും സഹോദരിയാണ് വിവരം പോലീസിനെ അറിയിച്ചത്.
എന്നാല്‍ കാര്‍ കണ്ടെത്തിയ ഉടനെ ആളുകള്‍ തിരിച്ചറിഞ്ഞു. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ വലിയ ആരാധകരുള്ള ഗായികയാണ് അവര്‍. 1987ല്‍ ആണ് കുടുംബത്തോടൊപ്പം അവര്‍ റൊമാനിയയില്‍ നിന്ന് അന്നത്തെ യുഗോസ്ളാവിയയിലേയ്ക്ക് അഭയാര്‍ത്ഥിയായി കടന്നത്. പിന്നീട് അവിടെ നിന്നാണ് അവര്‍ കാനഡയിലേയ്ക്ക് കുടിയേറിയത്. കമ്മ്യൂണിസം റൊമാനിയയില്‍ അവസാനിച്ചശേഷമാണ് ആന്സ അവിടേയ്ക്ക് തിരിച്ചെത്തുന്നത്. താന്‍ ഒരു സ്വവര്‍ഗ അനുരാഗിയാണെന്ന് അവര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.














