റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ബി.ജെ.പി.


അഞ്ചല്‍ : കേന്ദ്ര ഗവണ്‍മെന്റിന്റെ റോഡ് ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച്‌ നിര്‍മിക്കുന്ന കടയ്ക്കല്‍-ചെങ്ങമനാട് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ബി.ജെ.പി. പുനലൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരാറുകാരന്റെ തന്നിഷ്ടപ്രകാരം നടത്തുന്ന നിര്‍മാണപ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ലെന്നും ആധുനിക രീതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.


മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഗുണനിലവാരം ഉറപ്പാക്കാതെയും കാലതാമസം വരുത്തിയുള്ള റോഡ് നിര്‍മാണത്തിനെതിരേ ബന്ധപ്പെട്ട കേന്ദ്ര ഗവ. സ്ഥാപനങ്ങള്‍ക്ക് പരാതി നല്‍കാനും ബി.ജെ.പി. പുനലൂര്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.




Sharing is Caring