പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിക്കൂറുകള്‍ പിന്നിടും മുമ്പേ ബീഫിന്റെ പേരില്‍ വീണ്ടും കൊലപാതകം; ഇത്തവണ ജാര്‍ഖണ്ഡില്‍


ബീഫ് കൈവശം സൂക്ഷിച്ചു എന്ന പേരില്‍ മനുഷ്യരെ കൊല്ലരുത് എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുമ്പേ അടുത്ത കൊലപാതകം. ജാര്‍ഖണ്ഡിലാണ് ഇത്തവണ ബീഫിന്റെ പേരില്‍ കൊല നടന്നത്.
ജാര്‍ഖണ്ഡിലെ രാംഖര്‍ ജില്ലയിലാണ് കൊലപാതകം നടന്നത്. അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരി എന്നയാളെയാണ് ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്. ബജര്‍തണ്‍ഡ് ഗ്രാമത്തില്‍ വെച്ച് അലിമുദ്ദീനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അലിമുദ്ദീന്റെ വാനും അഗ്നിക്കിരയാക്കി.
പൊലീസെത്തി അലീമുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂ്ന്ന് ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ ആക്രമണം നടക്കുന്നത്.




Sharing is Caring