നടിയെ ആക്രമിച്ച സംഭവം: അമ്മയ്ക്കെതിരെ വനിതാ കൂട്ടായ്മ; വനിതാ കമ്മീഷന് പരാതി


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷന് പരാതി നല്‍കി. സംഘടന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ന് നടന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടിക്കെതിരായ ആക്രമണം ചര്‍ച്ചയായില്ലെന്നും വനിതാ കൂട്ടായ്മ വെളിപ്പെടുത്തി.
വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ചില്ല. വിഷയം ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതല്ല. ഇരയെ വീണ്ടും ആക്രമിക്കുന്നതിനെതിരെ സ്വന്തം നിലയ്ക്ക് നിലപാട് സ്വീകരിക്കാന്‍ കഴിവുള്ള സംഘടനയാണ്. വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും വിമന്‍ കളക്ടീവ് കൂട്ടിച്ചേര്‍ത്തു.
രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവരാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികളായി ഇന്നത്തെ അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത്. അമ്മ ചെയ്യേണ്ട കാര്യം അമ്മ ചെയ്യും. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അംഗമായതിനാല്‍ അമ്മ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടിച്ചേര്‍ത്തു.




Sharing is Caring