മലേഷ്യ:ആസിയാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുന്ന മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍ എത്തിയത്. പുതിയതായി സ്ഥാനമേറ്റ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച്ച നടത്തും.
യോഗത്തിനു ശേഷം പ്രധാനമന്ത്രി മോദി സിംഗപ്പൂരിലേക്ക് യാത്ര തിരിക്കും. പ്രധാനമന്ത്രി മോദിയുടെ ആദ്യ മലേഷ്യന്‍ സന്ദര്‍ശനമാണിത്. വെള്ളിയാഴ്ച്ച സിംഗപ്പൂര്‍ പ്രസിഡന്റ് ഹലിമ യാക്കൂബുമായി മോദി ചര്‍ച്ച നടത്തും. സിംഗപ്പൂരിലെ ഇരുപതിലധികം കമ്ബനി മേധാവിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും. അതിനു ശേഷം അദ്ദേഹം മരീന ബേ സാന്‍ഡ്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഇന്ത്യാ-സിംഗപ്പൂര്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിക്കും. എക്‌സിബിഷനുശേഷം പ്രധാനമന്ത്രി ബിസിനസ്, കമ്മ്യൂണിറ്റി പരിപാടിയില്‍ പങ്കെടുക്കും.














