പ്രതിഷേധമല്ല, പ്രളയബാധിതരെ സഹായിക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ഗാന്ധി


തനിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതിന് പകരം വെള്ളപ്പൊക്ക ദുരിതത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഗുജറാത്തിലെ ബനസ്കന്ധയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്.
പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരം താന്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും പ്രതിഷേധത്തിന് പകരം പ്രളയബാധിതരെ സഹായിക്കാനാണ് അവരോട് തന്റെ നിര്‍ദേശമെന്ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ പറഞ്ഞത്. കല്ലേറില്‍ പ്രതിഷേധിച്ച്‌ ഗുജറാത്തിന് പുറമേ ചണ്ഡിഗഢ്, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചും റാലിയും സംഘടിപ്പിച്ചു..




Sharing is Caring