ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയാന്‍ സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. അറ്റോര്‍ണി ജനറലിന്റെയും ഹര്‍ജിക്കാരന്റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് മാര്‍ഗരേഖ. പത്മാവത് സിനിമക്കെതിരെ നടന്ന പ്രതിഷേധം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി.
പ്രതിഷേധ സമരങ്ങളുടെ ഭാഗം ആയി പൊതു- സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് എതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക്. മിശ്ര അധ്യക്ഷനായ ബെഞ്ച് മാര്‍ഗ രേഖ പുറപ്പെടുവിച്ചത്. ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്ന് അറ്റോര്‍ണി ജനറലും ആവശ്യപ്പെട്ടിരുന്നു. വിരമിക്കുന്നതിന് മുന്‍പുള്ള ചീഫ് ജസ്റ്റിസിന്റെ അവസാന വിധിയാണ് ഇന്നത്തെത്.














