പ്രതിഷേധ പ്രകടനത്തിനിടെ കുഴഞ്ഞു വീണ കായംകുളം നഗരസഭ കൗണ്‍സിലര്‍ ആശുപത്രിയില്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിഎസ് അജയനാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇന്നലെ ഉച്ചയോടെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിനു ശേഷം ഇടതുമുന്നണി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അജയന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ മരിക്കുകയായിരുന്നു.
ബസ് സ്റ്റാന്റിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉന്തിലും തള്ളിലും ഇരുപക്ഷത്തെയും ഒമ്ബത് കൗണ്‍സിലര്‍മാര്‍ക്ക് പരുക്ക് പറ്റിയിരുന്നു. ഇതില്‍ പ്രതിക്ഷധിച്ച് യുഡിഎഫ് ഇന്ന് നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്














