പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവെച്ചു


ന്യൂഡല്‍ഹി: മുത്തലാഖ് വിരുദ്ധ ബില്‍ പരിഗണിക്കാനിരിക്കെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ഇതേതുടര്‍ന്ന് രണ്ടു മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു.


അതേസമയം, രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന മുത്തലാഖ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണയായി. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും ബിജെപിയും വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.




Sharing is Caring