പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍. കശ്മിരിലെ ബിംബര്‍ മേഖലയില്‍ ഇന്ത്യ യാതൊരു പ്രകോപനവുമില്ലാതെ ഇന്നലെ രാത്രിയോടെ വെടിവെയ്പ്പ് നടത്തിയതായാണ് പാകിസ്താന്‍ ആരോപിക്കുന്നത്.
വലിയ പീരങ്കികളും ടാങ്ക് പ്രതിരോധ മിസൈലുകളുമാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പാക് അധികൃതര്‍ നല്‍കുന്ന വിവരം. ഇതേതുടര്‍ന്ന് ഇന്ത്യന്‍ ഹൈകമ്മിഷണര്‍ ഗൗതം ബാബ്‌വാലെയെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.













