കോഴിക്കോട്: ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളി വികാരി ടി.എ ജെയിനിനെതിരേ കേസെടുത്തു. ചേവായൂര്‍ സ്വദേശിനിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
സഭയ്ക്ക് ആദ്യംപരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് യുവതി പൊലിസിനോട് പറഞ്ഞു. മൊബൈല്‍ ഫോണിലൂടെയും ഇ-മെയില്‍ ചാറ്റിലൂടെയും അശ്ലീലം കലര്‍ന്ന് സംസാരിച്ചെന്നാണ് പരാതി.














