നോട്ടുകളുടെ ക്ഷാമം മൂലം നാളെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.ധനമന്ത്രിയടക്കമുള്ളവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്ന് പിൻമാറിയത് എന്ന് സംസ്ഥാന പ്രസിഡണ്ട് ടി.നസുർദ്ധീൻ പറഞ്ഞു.അതേസമയം വ്യാപാരി വ്യവസായി സമിതി ഈ സമരത്തിൽ പങ്കെടുക്കില്ല എന്ന് നേരത്തെ പ്രഖ്യപിച്ചിരുന്നു.













