ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര് ഗിരിജ. ശബരിമല സേവ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. പമ്പയിലെയും പത്തനംതിട്ടയിലെയും ആശുപത്രികള്‍ സജ്ജമായി, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 30 വാട്ടര്‍ കിയോസുകള്‍ പമ്പയിലും സന്നിധാനത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. ഭീകരവാദ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഇത്തവണ ഒരുക്കുക. മണ്ഡല മകരവിളക്ക് പൂജക്കായി ശബരിമല നട നാളെ തുറക്കും.സന്നിധാനത്ത് ആശുപത്രി പ്രവര്‍ത്തിക്കുന്നതിനായി താല്‍ക്കാലിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പമ്പയിലേയും പത്തനംതിട്ടയിലേയും ആശുപത്രികളും പൂര്‍ണ സജ്ജമാണ്. മണ്ഡലകാലത്ത് പത്തനംതിട്ട കളക്ട്രേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രള്‍ റൂമും പ്രവര്‍ത്തിക്കും.












