പോപ്പ് ഗായിക ലേഡി ഗാഗക്ക് ചൈനയില്‍ വിലക്ക്


പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗക്ക് ചൈന സന്ദര്‍ശിക്കാന്‍ വിലക്ക്. ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്. ലാമയുമായി സന്ദര്‍ശനം നടത്തുന്നതിന്റെ വീഡിയോയും ലേഡി ഗാഗ പുറത്തു വിട്ടിരുന്നു. ചൈനയുടെ അനിഷ്ടത്തിന് പാത്രമായതിനെ തുടര്‍ന്ന് ലേഡി ഗാഗയുടെ സംഗീത വീഡിയോകളും ആല്‍ബങ്ങളും ചിത്രങ്ങളും രാജ്യത്തെ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തു. ഇവയൊന്നും തന്നെ ഇനി രാജ്യത്ത് ലഭ്യമാകില്ല.




Sharing is Caring