കൊല്ലം: പൊലീസുകാരനായ മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന് കോടതിയുടെതാണ് വിധി. 2012 ജൂണ്‍ 26 നാണ് പൊലീസുകാരനായ മണിയന് പിളളയെ ആട് ആന്റണി കൊലപ്പെടുത്തിയത്. ഇയാള്‍ക്കുളള ശിക്ഷ കോടതി വെളളിയാഴ്ച വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദം.












