പൊലീസിലെ ദാസ്യവേല ആശങ്കയുണ്ടാക്കുന്നതെന്ന്​ ഹൈകോടതി


കൊച്ചി: പൊലീസിലെ ദാസ്യവേല പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന്​ ഹൈകോടതി.ഗൗരവം ഉള്ള പ്രശ്നമാണിത്​. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന്​ നാല്​ ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.അതേ സമയം ക്യാമ്പ്‌ ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയില്‍ ഇടപെടല്‍ ഉണ്ടായി എന്ന്​ സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ എടുത്ത നടപടിയില്‍ കോടതി തൃപ്തി അറിയിച്ചു.
എ.ഡി.ജി.പി സുധേഷ്​ കുമാറിന്റെ​ മകള്‍ പൊലീസ്​ ഡ്രൈവറെ മര്‍ദിച്ചതോടെയാണ്​ പൊലീസിലെ ദാസ്യവേല സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്​ വന്നത്​. ഇതിനെ തുടര്‍ന്ന്​ ദാസ്യവേലയില്‍ പരാതികള്‍ വ്യാപകമായിരുന്നു.




Sharing is Caring