അമ്മയ്ക്ക് തുറന്ന കത്തുമായി നടിമാര്‍;അമ്മ പ്രത്യേക യോഗം വിളിക്കണമെന്നും നടിമാര്‍


കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്.യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളുമായി കൂടിയാലോചിക്കാതെയും എടുത്ത തീരുമാനമാണിതെന്നാണ് നടിമാരം അമ്മയുടെ ആജീവനാന്ത അംഗങ്ങളുമായ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ താരസംഘടനയുടെ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് നല്‍കിയ കത്തില്‍ പറയുന്നത്.


തീരുമാനം പുനപരിശോദിക്കുന്നതിനായി വീണ്ടും അമ്മയുടെ ജനറല്‍ബോഡിയോഗം വിളിക്കണം എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.നടി അക്രമിക്കപ്പെട്ടപ്പോള്‍ അഴവള്‍ക്ക് പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ച സംഘടനയില്‍ നിന്നും ഇപ്പോഴുണ്ടായ ഈ തീരുമാനം ഞങ്ങളെ ഞെട്ടിച്ചു.ഈ കാര്യത്തില്‍ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുയാണ് ഞങ്ങളെന്നും കത്തില്‍ പറയുന്നുണ്ട്.അമ്മയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി പാര്‍വ്വതിയും, പത്മപ്രിയ്യയും, രേവതിയും ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പോജിലൂടെയാണ് ഈ കാര്യം അറിയിച്ചത്‌




Sharing is Caring