പൊലിസുകാരന്റെ ആത്മഹത്യ:കര്‍ണാടകയില്‍ മന്ത്രിയ്‌ക്കെതിരെ കേസെടുത്തു


കര്‍ണാടകയില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായിരുന്ന കെ.ജെ ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ മന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രിയ്ക്ക് പുറമെ രണ്ട് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


2016 ജൂലൈയില്‍ കൊടകിലെ ഒരു ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കെ.ജെ ഗണപതിയെ കണ്ടെത്തുകയായിരുന്നു. ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലിസ് മന്ത്രിയ്ക്കും പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഗണപതിയുടെ കുടുംബം സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയും കോടതി കേസ് സി.ബി.ഐയ്ക്ക് വിടുകയുമായിരുന്നു.


അഴിമതിയും വ്യാജ ഏറ്റുമുട്ടലുകളും അന്വേഷിക്കുന്നതിന്റെ ചുമതലയിലുണ്ടായിരുന്ന ഗണപതി മരിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ണാടക മന്ത്രിയായ കെ.ജെ ജോര്‍ജും രണ്ട് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ പുരോഗതി സി.ബി.ഐ കോടതിയെ അറിയിക്കും.



Sharing is Caring