പൊതുമരാമത്ത് വകുപ്പിനെ പരസ്യമായി വിമര്‍ശിച്ചും ശാസിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ താളം തെറ്റുന്നതിന് കാരണം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോസ്ഥരാണെന്നും ഉദ്യോസ്ഥര്‍ ആര്‍ത്തിമൂത്ത് കൊള്ളരുതായ്മകള്‍ കാണിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നതെന്നും പിണറായി പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല.
ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെ പണം വാങ്ങി സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയാണ് ഉദ്യോസ്ഥര്‍ ചെയ്യുന്നത്. പദ്ധതികള്‍ വൈകാന്‍ കാരണം ആസൂത്രണമില്ലായ്മയാണെന്നും മഴയെമാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു














