പൊലീസുകാരിലെ ആത്മഹത്യ പ്രവണത; നിര്‍ബന്ധിത കൗണ്‍സിലിങ്ങ് ഉള്‍പ്പെടെ നടപടി സ്വീകരിക്കണമെന്ന് ലോക്നാഥ് ബെഹ്റ


സംസ്ഥാന പൊലീസ് സേനാംഗങ്ങളിലെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും ആത്മഹത്യ പ്രവണത തടയാനും കൗണ്‍സിലിങ്ങ് നല്‍കണമെന്ന് പൊലീസ് മേധാവിയുടെ നിര്‍ദേശം. പൊലീസ് സേനാംഗങ്ങളില്‍ ആത്മഹത്യ പ്രവണത കൂടുന്ന സാഹചര്യത്തിലാണ് നിര്‍ബന്ധിത കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്.
എട്ടുമാസത്തിനിടെ 16 സേനാംഗങ്ങള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ കണക്ക്. സ്മ്മര്‍ദ്ദമുള്ളവരെ കണ്ടെത്തി പ്രശ്‌നത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. പെരുമാറ്റ വൈകല്യമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി പട്ടിക തയ്യാറാക്കാനും നിര്‍ദേശം ഉണ്ട്. പുതുതായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് പൊലീസിലെ ആത്മഹത്യ പ്രവണതയെക്കുറിച്ചും മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും പരാമര്‍ശം ഉള്ളത്.
മാനസിക പ്രശ്‌നങ്ങള്‍ കാരണം മദ്യപാനത്തില്‍ അഭയം തേടുന്നവരെയും, സാമ്പത്തിക പ്രതിസന്ധിയുള്ളവരെയും, ആരോഗ്യ പ്രശ്‌നമുള്ളവരെയും കണ്ടെത്തി പ്രത്യേകം പട്ടിക തയ്യാറാക്കാനും നിര്‍ദേശം ഉണ്ട്.




Sharing is Caring