മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലുള്ള വനം-പരിസ്ഥിതി മന്ത്രി ബി.രമാനാഥ റൈക്കെതിരെ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് യോഗം വിളിച്ചുചേര്‍ത്തു എന്ന പരാതിയിലാണ് നടപടി.
ബണ്ട്വാള്‍ നിയമസഭ മണ്ഡലം വരണാധികാരി രവി ബസറിഹല്ലി മണ്ഡലം എം.എല്‍.എയായ മന്ത്രി ബണ്ട്വാള്‍ പള്ളെമൊഗറുവില്‍ ഔദ്യോഗിക യോഗം ചേര്‍ന്നതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീഡിയൊ ദൃശ്യങ്ങളും ഹാജരാക്കി.

ഈ മണ്ഡലത്തില്‍ നിന്ന് ഏഴാം തവണ മത്സരത്തിനൊരുങ്ങുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് റൈ. ചട്ടം ലംഘിച്ചതിനാല്‍ ഉടുപ്പി ജില്ല ചുമതലയുള്ള മന്ത്രി പ്രമോദ് മാധവ് രാജിന്‍റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.












