പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ആണ് വിചാരണ. കേസില്‍ സിപിഐഎം നേതാക്കളും മുന്‍ എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമടക്കം 24 പ്രതികളാണുള്ളത്.

2019 ഫെബ്രുവരി 17ന് ആണ് കൊലപാതകം നടന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്‍്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു മൂന്നു പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി.
സിബിഐ 10 പേരെകൂടി പ്രതിചേര്‍ക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 11 പ്രതികള്‍ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും അഞ്ച് പ്രതികള്‍ എറണാകുളം കാക്കനാട് ജയിലിലുമാണ്. നാല് വര്‍ഷത്തോളമായി 11 പ്രതികള്‍ ജയിലിലാണ്













