കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച്‌ മുന്‍ ധനമന്ത്രി പി ചിദംബരം


നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ നിശിതമായി വിമര്‍ശിച്ച്‌ മുന്‍ ധനമന്ത്രി പി ചിദംബരം.
ബജറ്റില്‍ ദരിദ്രര്‍ക്കും തൊഴില്‍ രഹിതര്‍ക്കുമായി ക്ഷേമപദ്ധതികള്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


’90 മിനിറ്റ് പ്രസംഗത്തില്‍ രണ്ട് തവണയാണ് ദരിദ്രര്‍ എന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. തൊഴില്‍രഹിതരെ കുറിച്ചോ അസമത്വത്തെ കുറിച്ചോ ഒരു വാക്ക് പോലും പറയാന്‍ ധനമന്ത്രിക്ക് തോന്നിയില്ല’ ചിദംബരം പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.


‘ഇപ്പോള്‍ ദരിദ്രര്‍ക്കായി എന്താണ് ബജറ്റില്‍ ഉള്ളത് ? ഇന്‍ഡയറക്‌ട് ടാക്‌സുകള്‍ വെട്ടി കുറച്ചോ ? ജിഎസ്ടി കുറച്ചോ ? പെട്രോള്‍, ഡീസല്‍, വളം, സിമന്റ് വിലകള്‍ കുറച്ചോ ? ചിദംബരം ചോദിക്കുന്നു.



Sharing is Caring