പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും


മൂന്നാറിലെ ഐതിഹാസിക സ്ത്രീമുന്നേറ്റമായ പെമ്പിളൈ ഒരുമൈ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ത്രിതല പഞ്ചായത്തുകളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്നലെ മൂന്നാറില്‍ പ്രഖ്യാപിച്ചു. കണ്ണന്‍ദേവന്‍ കമ്പനിക്കെതിരേ നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത തൊഴിലാളികളെ അണിനിരത്തി ത്രിതലപഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്നും സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും മത്സരരംഗത്തുണ്ടാകും. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇവരുടെ പ്രഖ്യാപനം ഇരുമുന്നണികളിലും അങ്കലാപ്പ് ഉയര്‍ത്തിയിട്ടുണ്ട്.




Sharing is Caring