പൂര്‍ണ എക്സ്പ്രസില്‍ മോഷണ ശ്രമം


പൂര്‍ണ എക്സ്പ്രസില്‍ ഷൊര്‍ണൂരിനു സമീപം പുലര്‍ച്ചെ 4.45ന് എസ് നാല് കോച്ചില്‍ മോഷണ ശ്രമം. ഉറങ്ങിക്കിടന്ന സ്ത്രിയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പ്രതിയെ മൂന്നു ബോഗിയോളം പിന്‍തുടര്‍ന്നു പിടികൂടി സ്ത്രീ അടികൊടുത്തു. സ്ത്രീയുടെ ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് സ്ത്രീയുടെ ഭര്‍ത്താവ്. പുലര്‍ച്ചെ ബോഗിയിലെ എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്തു സ്ത്രീയുടെ അലറി വിളിച്ചു കൊണ്ടുള്ള ഓട്ടത്തെ തുടര്‍ന്നു സംഭവം വ്യക്തമാകാതെ ബാക്കിയുള്ളവരും പിന്‍തുടരുകയായിരുന്നു.


ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീടു സമ്മതിച്ചു. പോക്കറ്റില്‍നിന്ന് കണ്ടെടുത്ത തിരിച്ചറിയില്‍ രേഖ തന്റേതല്ലെന്നു പ്രതി പറഞ്ഞതിനെത്തുടര്‍ന്നു നാട്ടുകാരും മഹാരാഷ്ട്ര സംഘവും ഷൊര്‍ണൂരില്‍ പ്രതിയെ പൊലീസിനു കൈമാറി.




Sharing is Caring