പൂനെയില്‍ ബേക്കറിയ്ക്ക് തീപിടിച്ച് ആറു മരണം


മഹാരാഷ്ട്രയിലെ പൂനെയില്‍ ബേക്കറിയിലുണ്ടായ തീപിടുത്തത്തില്‍ ആറു മരണം. കൊന്‍ഡാവ സബര്‍ബിലെ ബെയ്ക്കസ് ആന്‍ഡ് കേക്ക്‌സില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്.


ബേക്കറിയ്ക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികള്‍. ബേക്കറിയുടെ വാതിലുകള്‍ പുറത്തു നിന്നും പൂട്ടിയതിനാല്‍ തീപിടുത്തമുണ്ടായപ്പോള്‍ അവര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്.




Sharing is Caring