പുനര്‍ നിയമനം: സെന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിച്ചേക്കും


ഡി.ജി.പി സ്ഥാനത്തേക്കുള്ള പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ടി.പി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിച്ചേക്കും. സെന്‍കുമാറിന്റെ അഭിഭാഷകന്‍ നിയമോപദേശകരുമായി കൂടിയാലോചിച്ച ശേഷം ഇന്ന് ഹരജി അവതരിപ്പിക്കണമോയെന്ന് തീരുമാനിക്കും.


ചീഫ് സെക്രട്ടറിയായ നളിനി നെറ്റോക്കെതിരേ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും ഡി.ജി.പിയായുള്ള നിയമന ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നുമാണ് ഹരജിയില്‍ സെന്‍കുമാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.




Sharing is Caring