പുതുവര്‍ഷത്തിലും ഗസ്സയില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍


പുതുവര്‍ഷത്തിലും ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍ സേന. മധ്യ ഗസ്സയിലെ ബുറൈജ്, മഗാസി ക്യാമ്ബുകളിലുണ്ടായ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്, ഇസ്രായേലിലെ സാമ്ബത്തികസ്ഥിതി കണക്കിലെടുത്ത് ഗസ്സയില്‍നിന്ന് ചില റിസര്‍വ് സൈനികരെ തിരിച്ചുവിളിക്കുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.


ചെങ്കടലിലെ ഹൂതി ആക്രമണത്തെ തുടര്‍ന്ന് മെഴ്‌സക് ചരക്കുസേവനം 48 മണിക്കൂര്‍ നിര്‍ത്തിവച്ചു.


മധ്യ ഗസ്സയിലെ അഭയാര്‍ഥി ക്യാമ്ബുകളിലും തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുമാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. തെക്കൻ ഗസ്സയില്‍ കരയുദ്ധം വ്യാപിപ്പിക്കുമെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പക്ഷം. യുദ്ധാനന്തരം ഗസ്സയിലേക്ക് ജൂത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരണമെന്ന് ഇസ്രായേല്‍ ധനകാര്യ മന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച്‌ പറഞ്ഞു. ഗസ്സയിലെ രണ്ട് ദശലക്ഷം ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സ്‌മോട്രിച്ചിന്റെ ആഹ്വാനം യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിച്ചു. ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ സ്വമേധയാ ഒഴിപ്പിക്കുന്നതില്‍ മുൻ യു.കെ പ്രധാനമന്ത്രി പ്രധാന പങ്ക് വഹിക്കുമെന്ന ഇസ്രായേലി ചാനല്‍ റിപ്പോര്‍ട്ട് ടോണി ബ്ലെയറിന്റെ വക്താവ് നിഷേധിച്ചു.

അതേസമയം ഇസ്രായേല്‍ സേന പിടിച്ചടക്കിയെന്ന് നേരത്തെ അവകാശവാദമുന്നയിച്ച വടക്കൻ ഗസ്സയിലെ തുഫ്ഫയില്‍ ഹമാസ് പ്രത്യാക്രമണം രൂക്ഷമാണ്. വെസ്റ്റ് ബാങ്കിലെ തുല്‍കറമിലും കനത്ത പ്രത്യാക്രമണമാണ് ഇസ്രായേല്‍ സേന നേരിടുന്നത്.

വടക്കൻ ഇസ്രായേലിലെ നഗരങ്ങളിലെ ഒഴിപ്പിക്കല്‍ മൂന്ന് മാസത്തേക്ക് കൂടി തുടരാൻ ഇസ്രായേല്‍ തീരുമാനിച്ചു. ലബനാൻ അതിര്‍ത്തിയില്‍നിന്ന് ഹിസ്ബുല്ലയും ഫലസ്തീൻ പോരാളികളും ആക്രമണം ശക്തമായി തുടരുന്ന മേഖലയാണ് ഇത്.



Sharing is Caring