പുതുച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ഇന്ന് മുതല്‍ പിടിച്ചെടുക്കും


കൊല്ലം: പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തി, കേരളത്തിന് ഇരുന്നൂറ് കോടിയിലേറെ നികുതി നഷ്ടമുണ്ടാക്കി വിലസുന്ന വാഹനങ്ങള്‍ നിരത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. കേസെടുക്കാനായി ഈ വാഹനങ്ങളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. ഇന്നുമുതല്‍ നടപടി തുടങ്ങുമെന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ ‘ഫ്ളാഷി’നോട് പറഞ്ഞു. ഇവ നിരത്തിലോടുന്നുണ്ടോ എന്നറിയാന്‍ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും. ഇത്തരത്തില്‍ 1200 ഓളം വാഹനങ്ങളുണ്ട്. സംസ്ഥാനത്ത് നിയമാനുസൃത നികുതി ഒടുക്കി, രജിസ്ട്രേഷന്‍ ഇവിടേക്ക് മാറ്റി തുടര്‍നടപടികളില്‍ നിന്ന് ഒഴിവാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നിട്ടും ഇവ രംഗത്തുവരാത്തതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാനുള്ള തീരുമാനം.




Sharing is Caring