പുതുച്ചേരി നിയമസഭാ തെഞ്ഞെടുപ്പില്‍ വിജയം എന്‍ഡിഎയ്ക്ക് :കെ.അണ്ണാമലൈ


പുതുച്ചേരി നിയമസഭാ തെഞ്ഞെടുപ്പില്‍ വിജയം എന്‍ഡിഎക്കാണെന്ന് മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ.വികസന സൂചികകളുടെ കാര്യത്തില്‍ പുതുച്ചേരി കേന്ദ്രഭരണ പ്രദേശം ഏറ്റവും മികച്ചതാണ്. ഇവിടെ ബഹുരാഷ്‌ട്ര കമ്പനികളുടെ വളര്‍ച്ച വര്‍ദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ജനങ്ങള്‍ ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കും.


കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ധാരാളം ബഹുരാഷ്‌ട്ര കമ്പനികളെ ഇവിടേക്ക് കൊണ്ടുവരുന്നതില്‍ ഈ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തി, അണ്ണാമലൈ പറഞ്ഞു.ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, എന്റെ ബൂത്ത്, ഏറ്റവും ശക്തമായ ബൂത്ത് എന്ന മുദ്രാവാക്യം ഏറ്റെടുക്കാനും വീടുതോറുമുള്ള പ്രചാരണം നടത്താനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനംനടപ്പാക്കുമെന്നും അണ്ണാമലൈ പറഞ്ഞു.


കോണ്‍ഗ്രസ് – ഡിഎംകെ എന്നാല്‍ സ്വന്തം കുടുംബത്തിന് പ്രഥമ സ്ഥാനം നല്‍കുന്നവരാണെന്നും ബിജെപി-എന്‍ഡിഎ എന്നാല്‍ പുതുച്ചേരിക്ക് പ്രഥമ സ്ഥാനം നല്‍കുന്നവരാണ് എന്ന് വീടുകള്‍ സമ്പര്‍ക്കം ചെയ്ത് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിനൊപ്പമാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എഐഎന്‍ആര്‍സി 16 മണ്ഡലങ്ങളിലും, ബിജെപി 10 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.



Sharing is Caring