പുതു വര്‍ഷത്തെ വരവേല്ക്കാന്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി കൊച്ചി


പുതു വര്‍ഷത്തെ വരവേല്ക്കാന്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി കൊച്ചി നഗരം കാത്തിരിക്കുന്നു.ആട്ടവും പാട്ടും എല്ലാം ഉണ്ടെങ്കിലും പോയ വര്‍ഷത്തിന്റെ പ്രതീകമായ പപ്പാഞ്ഞിയെ കത്തിക്കല്‍ തന്നെയാണ് കൊച്ചിയിലെ മുഖ്യ ആകര്‍ഷണം.പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.ലഹരിയില്ലാത്ത ഒരു പുതുവത്സര ആഘോഷത്തിനായുള്ള തയ്യാറെടുപ്പിലാണ് കൊച്ചി. ഇന്നു വൈകുന്നേരത്തോടെ തെരുവുകളിലും നഗരത്തിന്റെ എല്ലാ ഭാഗത്തും പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കും. കൊച്ചിയിലെ തെരുവുകളെല്ലാം തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.ആടിയും പാടിയും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് വിദേശികളും സ്വദേശികളും. ഹോട്ടലുകളും പുതുവര്‍ഷത്തെ സ്വീകരിക്കാനായി പ്രത്യേക ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.ആഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാനായി പോലീസും കര്‍ശ്ശന സുരക്ഷയാണ് സജ്ജീകരിച്ചിട്ടുണ്ട്. പോയ വര്‍ഷത്തിന്റെ പ്രതീകമായ പപ്പാഞ്ഞികള്‍ രാത്രി 12 മണിയോടെ കൊച്ചിയുടെ തീരദേശങ്ങളില്‍ കത്തിയമരും.




Sharing is Caring