സംഘടനയെ ശക്തിപ്പെടുത്താനും മുഖം മിനുക്കുന്നതിനുമായുള്ള സിപിഐഎം പ്ലീനം കൊല്‍ക്കത്തയില്‍ ഇന്ന് സമാപിക്കും. പൊതു ചര്‍ച്ചയ്ക്ക് ഉള്ള മറുപടിക്കു ശേഷം സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ലീനം അംഗീകരിക്കും.
പ്രമേയത്തിലും റിപ്പോര്‍ട്ടിലും മേലുള്ള ഭേദഗതികളില്‍ ചിലത് അംഗീകരിച്ചേക്കുമെന്നാണ് സൂചന. മൂന്നര പതിറ്റാണ്ടിനു ശേഷം ചേര്‍ന്ന പ്ലീനത്തില്‍ പാര്‍ട്ടിയുടെ മുഖം മിനുക്കുന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകും. പ്ലീനത്തില്‍ നേതൃത്വത്തിനു നേരെ ഉയര്‍ന്ന വിമര്‍ശനകള്‍ക്കും ചര്‍ച്ചകള്‍ക്കും മേലുള്ള മറുപടി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരടക്കമുള്ള നേതാക്കളാവും നല്‍കുക.

പാര്‍ട്ടിയില്‍ യുവാക്കള്‍ക്കുള്ള പ്രാതിനിധ്യം,നേതാക്കന്മാരുടെ റിട്ടയര്‍മെന്റ് പോളിസി എന്നിവയടക്കം നിര്‍ണ്ണാക തീരുമാനം ഇന്നുണ്ടാകും എന്നാണ് സൂചന. വിവിധ മേഖലകളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നടപടികളും ഇന്നത്തെ സംഘടന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.












