പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി.സി.ജോര്‍ജ്


കോട്ടയം: എംഎല്‍എ പി.സി.ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ് പാര്‍ട്ടിക്കു പേരു നല്‍കിയിരിക്കുന്നത്. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. പി.സി.ജോര്‍ജാണ് പാര്‍ട്ടി ചെയര്‍മാന്‍.കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പിരിച്ചുവിട്ടാണ് പിസി ജോര്‍ജ് കേരള ജനപക്ഷം രൂപീകരിക്കുന്നത്.


കേരളാ കോണ്‍ഗ്രസ് നാമധേയം ഇനി ഉപയോഗിക്കില്ലെന്ന് ജോര്‍ജ് വ്യക്തമാക്കി. കേരളത്തില്‍ ഏറ്റവുമധികം അഴിമതിയും കൊള്ളരുതായ്മയും കാണിച്ചിട്ടുള്ളത് കേരളാ കോണ്‍ഗ്രസാണ്. ആ പേരുപോലും അറപ്പ് ഉണ്ടാക്കുന്നു. പിസി ജോര്‍ജ് വ്യക്തമാക്കി.കേരളത്തിലെ മൂന്നു മുന്നണികളോടും തന്റെ പാര്‍ട്ടിക്ക് സമദൂര നിലപാടായിരിക്കുമെന്ന് പി.സി.ജോര്‍ജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.




Sharing is Caring