‘പുതിയ ഇന്ത്യ’യ്ക്ക് ആഹ്വാനവുമായി രാഷ്ട്രപതിയുടെ കന്നിപ്രസംഗം


പുതുതായി സ്ഥാനമേറ്റ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യത്തെ സംബോധന ചെയ്ത് കന്നിപ്രസംഗം നടത്തി. 71-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ പ്രസംഗം. ‘പുതിയ ഇന്ത്യ’യെന്ന പ്രധാന ലക്ഷ്യം നേടാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


ദാരിദ്ര്യത്തിന് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവന്‍ അര്‍പ്പിച്ചവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നമ്മള്‍ മുമ്പോട്ടു പോവേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തെ വലച്ച നോട്ട് നിരോധനത്തെയും ചരക്കു സേവന നികുതി (ജി.എസ്.ടി)യെയും അദ്ദേഹം പുകഴ്ത്തിപ്പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെപ്പറ്റിയും പരാമര്‍ശിച്ചു. രാജ്യം വൃത്തിയായി സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ മാത്രം ചുമതലയല്ലെന്നും ഓരോ പൗരനും അതിനു വേണ്ടി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring