പുതിയ അഭിഭാഷകനുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദിലീപ്; സുപ്രീം കോടതിയിലേക്കില്ല


നടിയെ ആക്രമിച്ച കേസില്‍ ബി. രാമന്‍പിള്ളയെ നിയമിച്ച് ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി ദിലീപെന്ന് റിപ്പോര്‍ട്ട്. ബി. രാമന്‍പിള്ളയെ നിയമിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ആലോചിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്ന് വിവരങ്ങളുണ്ട്.
നിലവിലെ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ ജാമ്യം ലഭിച്ചേക്കില്ല എന്ന നിയമോപദേശമാണ് ജാമ്യത്തിനു വേണ്ടി ദിലീപ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്.


ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് തുടര്‍ നീക്കങ്ങളെ കുറിച്ച് ദിലീപ് നിയമോപദേശം തേടിയത്.


നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നും അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.



Sharing is Caring