ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സൈന്യം വധിച്ചു


ജമ്മു കശ്മീരിലെ അനന്ത നാഗില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സൈന്യം വധിച്ചു. അനന്തനാഗിലെ കനല്‍വാന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ സൈന്യം വധിച്ചത്.ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു .


കനല്‍വാന്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കശ്മീര്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.


പ്രദേശത്ത് മൂന്ന് ഭീകരരെങ്കിലും ഉളിച്ചിരിപ്പുണ്ടായിരുന്നെന്നാണ് സൈന്യത്തിന്റെ നിഗമനം . രാത്രിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരര്‍ രക്ഷപ്പെട്ടതായും സൈന്യം വ്യക്തമാക്കി. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും ഒരു എസ്എല്‍ആര്‍ , ഹാന്‍ഡ് ഗ്രനേഡ് , 40 റൗണ്ട് വെടിവെക്കാന്‍ കഴിയുന്ന തിരകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.



Sharing is Caring