പുഞ്ചിരിക്കൂ പരസ്പരം ‘ ഹ്രസ്വ ചിത്രം


അടുത്ത രണ്ട് മിനിട്ട് ഈ ഹ്രസ്വചിത്രത്തിനായി മാറ്റിവെക്കു. അത്ഭുതമൊന്നുമില്ല; ചിരിക്കാന്‍ പഠിക്കാം, ഓര്‍ക്കാം.. ഏതാനം നിമിഷം കൊണ്ട് വലിയൊരു സന്ദേശമാണ് ‘പുഞ്ചിരിക്കൂ പരസ്പരം ‘ ഹ്രസ്വ ചിത്രം കൈമാറുന്നത്. ഹരി പി നായരുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന പ്രൗഡമായ താരനിരയാണ് പരസ്പരം പുഞ്ചിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ റിലീസ് നിര്‍വ്വഹിച്ചത്.രഞ്ജിപണിക്കര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പേളി മാണി തുടങ്ങിയ വന്‍ താരനിരയാണ് പുഞ്ചിരിക്കുന്നത്. പുഞ്ചിരിയുടെ നിര്‍മ്മാണവും രമേഷ് പിഷാരടി തന്നെ. രാഹുല്‍രാജ് സംഗീതം നല്‍കി. ശ്രീജിത് വിജയന്‍ ക്യാമറയിലാക്കി.




Sharing is Caring