പിറവം പള്ളിത്തര്‍ക്കം;ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി


കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി.മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നുള്ള ഫാദര്‍ സ്‌കറിയ വട്ടക്കാട്ടില്‍, കെ പി ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.


പിറവം പള്ളിക്കേസില്‍ സുപ്രീംകോടതി വിധി സമാധാനപരമായി നടപ്പാക്കുന്നതിന് 18 നിര്‍ദേശങ്ങളാണ് പൊലീസ് സമര്‍പ്പിച്ചത്. മറ്റ് ഇടവകകളില്‍ നിന്നുള്ളവരും പിറവം പള്ളിയിലേക്ക് വരുന്നതിനാല്‍ ഇടവകാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നതാണ് പ്രധാനമായുള്ള നിര്‍ദേശം.
ഇവര്‍ക്ക് പൊലീസ് നല്‍കുന്ന പാസ് ഉപയോഗിച്ച്‌ മാത്രമാണ് പള്ളിയിലും വളപ്പിലും പ്രവേശിക്കാന്‍ കഴിയൂ. പള്ളിയില്‍ ഒരേ സമയം പ്രവേശിക്കുന്നവരുടെ എണ്ണവും സമയവും നിയന്ത്രിക്കുന്നതാണ് മറ്റ് ചില നിര്‍ദേശങ്ങള്‍.




Sharing is Caring