പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുത്തുവെങ്കിലും കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇന്നും മുടങ്ങി


തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ഡ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിവിധ ഡിപ്പോകളിലെ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇന്നും മുടങ്ങി. 277 സര്‍വീസുകളാണ് ഇന്ന് റദ്ദായത് . തെക്കന്‍ മേഖലയെയും മധ്യമേഖലയെയുമാണ് ഡ്രൈവര്‍മാരുടെ കുറവ് കൂടുതലും ബാധിച്ചത് .തെക്കന്‍ മേഖലയില്‍ 130ഉം മധ്യമേഖലയില്‍ 114ഉം സര്‍വീസുകളാണ് മുടങ്ങിയത് . വടക്കന്‍ മേഖലയില്‍ 33 സ‍ര്‍വീസുകള്‍ ഓടിയില്ല . തിരുവനന്തപുരത്ത് 47 ട്രിപ്പുകള്‍ മുടങ്ങി. പിരിച്ചുവിട്ടവരെ ദിവസ വേതനക്കാരായി നിയമിച്ചെങ്കിലും ചിലര്‍ ജോലിയില്‍ പ്രവേശിച്ചില്ല . തിരിച്ചെടുത്തുള്ള ഉത്തരവ് നല്‍കാത്തത്തിലും ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇവര്‍ ജോലിയില്‍ പ്രവേശിക്കാത്തത് .പിഎസ് സി പട്ടികയില്‍ നിന്ന് എംപാനല്‍ ജീവനക്കാരായി നിയമിച്ച ശേഷം പിരിച്ചുവിട്ട 512 പേരും ഇന്ന് ജോലിക്ക് കയറിയില്ല.




Sharing is Caring