ദുബായില്‍ വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍


ദുബായ്: വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. 3 കിലോ മയക്കുമരുന്നാണ് യുവതിയിൽ നിന്ന് പിടികൂടിയത്. ഇതോടെ ഈ വര്‍ഷം 14 കിലോയോളം മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.മറ്റ് രാജ്യങ്ങളില്‍ നിന്ന് മയക്കുമരുന്ന് കടത്താന്‍ മാഫിയകള്‍ വിചിത്രമായ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ മയക്കുമരുന്ന് വെച്ച്‌ കടത്താന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയ പ്രത്യേക പരിശീലനവും അത്യാധുനിക സ്‌കാനിംഗ് ഉപകരണങ്ങളുടെ ഉപയോഗവും മരുന്നുകള്‍ കണ്ടെത്താന്‍ സഹായിച്ചുവെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.




Sharing is Caring