പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് ബാംഗ്ലൂരിലേക്ക് മടങ്ങും


പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് ബാംഗ്ലൂരിലേക്ക് മടങ്ങും. രാത്രി പത്ത് മണിടെ തിരുവനന്തപുരത്തു നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് മഅ്ദനി ബാംഗ്ലൂരിലേക്ക് പോകുക. ചികിത്സയിലിരിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ എട്ടു ദിവസം കേരളത്തില്‍ തങ്ങാനാണ് അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നത്.സുപ്രീംകോടതി നിര്‍ദേശ പ്രകാരം പ്രത്യേക എന്‍ഐഎ കോടതിയാണ് മഅദ്‌നിക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ നാലിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഒരുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു മഅദ്‌നി കേരളത്തിലെത്തിയത്.




Sharing is Caring