പി.സി.ജോര്‍ജിന്റെ ‘ജനപക്ഷം’ പിറന്നു


പി.സി.ജോര്‍ജ് എം.എല്‍.എയുടെ പുതിയ പാര്‍ട്ടിയായ ജനപക്ഷം പിറന്നു. നിയമസഭാ മന്ദിരത്തിനുമുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു പ്രഖ്യാപനം.


അഴിമതി വിരുദ്ധ പോരാട്ടവുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകളുടേയും കണ്‍വീനര്‍മാരേയും പോഷകസംഘടന ഭാരവാഹികളേയും പ്രഖ്യാപിച്ചു. വിപുലമായ സമ്മേളനം നടത്തി ഭാവി പരിപാടികള്‍ തീരുമാനിക്കും. ഇപ്പോള്‍ എല്ലാ ജില്ലാ ഭാരവാഹികളെയും 78 പേരടങ്ങുന്ന സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തുവെന്നും ഉടന്‍ വിപുലീകരിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.




Sharing is Caring