പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തവര്‍ക്ക് മര്‍ദനം


കോഴിക്കോട്: നിലമ്ബൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച്‌ വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ചു. നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയ നാല് യുവാക്കളെ മര്‍ദിച്ച്‌ അവശരാക്കിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മര്‍ദനമേറ്റതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പോലീസ് തയാറായില്ലെന്നാണ് യുവാക്കളുടെ പരാതി.
മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
അന്‍വറിന്റെ പാര്‍ക്കിന്റെ അനിധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ പാര്‍ക്കിന്റെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല. കൂടാതെ ഈ പ്രദേശത്ത് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
യുവാക്കളെ മര്‍ദിച്ചവര്‍ക്ക് അനുകൂലമായ നിലപാടാണ് പോലീസും സ്വീകരിച്ചതെന്നാണ് യൂവാക്കളുടെ പരാതി.
പരാതി സ്വീകരിക്കാന്‍ പോലീസ് വിസമ്മതിച്ചതായും യുവാക്കള്‍ പറഞ്ഞു




Sharing is Caring