പിടി തോമസിനെതിരെ തൃക്കാക്കര മണ്ഡലത്തില്‍ പോസ്റ്ററുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ബുക്ക് ചെയ്ത ചുമരുകളില്‍ തൃക്കാക്കരയില്‍ പിടി വേണ്ട എന്ന് കരിഓയില്‍ കൊണ്ട് എഴുതിയിട്ടുമുണ്ട്. തൃക്കാക്കരയിലെ മതിലുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരച്ച കൈപ്പത്തി ചിഹ്നങ്ങളിലും കരിഓയില്‍ തേച്ചിട്ടുണ്ട്. തൃക്കാക്കരയിലെ വികസന നായകന്‍ ബെന്നി ബെഹനാന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതികരിക്കുകയെന്ന പോസ്റ്ററുകളും വ്യാപകമായി ഉണ്ട്.
തൃക്കാക്കരയില്‍ അവസാന നിമിഷമാണ് ബെന്നി ബെഹനാന് സീറ്റ് നഷ്ടപ്പെട്ടത്. താന്‍ മണ്ഡലത്തില്‍ മത്സരിക്കുന്നില്ലെന്ന് ബെന്നി ബെഹനാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.













