പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സിബിഐ പിന്‍വലിച്ചു


കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ഹര്‍ജിയില്‍ നിന്ന് സിബിഐ പിന്‍മാറി. ഹര്‍ജി തലശേരി സെഷന്‍സ് കോടതി പരിഗണിച്ചപ്പോഴാണ് സിബിഐയുടെ മലക്കം മറിച്ചില്‍.ജയരാജന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സിബിഐയുടെ അനൗദ്യോഗിക വിശദീകരണം. കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ സാധ്യത കുറവായതിനാല്‍, തിരിച്ചടിയൊഴിവാക്കാനുള്ള തന്ത്രപരമായ നിലപാടായാണ് സിബിഐ നടപടിയെ വിലയിരുത്തപ്പെടുന്നത്.മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ഇനി സിബിഐ കേസില്‍ അപേക്ഷ നല്‍കുകയുള്ളൂ. ഇന്ന് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയരാജന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനുള്ള മെഡിക്കല്‍ബോര്‍ഡ് യോഗം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പുരോഗമിക്കുകയാണ്. അതേസമയം പ്രതിഭാഗം വാദത്തിന്റെ പ്രാഥമിക വിജയമാണ് സിബിഐയുടെ പിന്മാറ്റമെന്ന് ജയരാജന്റെ അഭിഭാഷകന്‍ പി വിശ്വന്‍ പറഞ്ഞു.




Sharing is Caring