പി.എസ്.സി പരീക്ഷാ തട്ടിപ്പ് : പി.എസ്.സി ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും


തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. പി.എസ്.സിയുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരും. ഉദ്യോഗസ്ഥരുടെ പട്ടിക ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും.


2018 ജൂലൈയില്‍ നടന്ന കെ.എ.പി ബെറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.




Sharing is Caring