പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കോടതിയില്‍ കീഴടങ്ങി


തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ എസ്.എഫ്.ഐ നേതാവ് പി.പി.പ്രണവ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സഫീര്‍ എന്നിവര്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. ഇവരെ പിടികൂടാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ ഇരിക്കെയാണ് നാടകീയമായി പ്രതികള്‍ കീഴടങ്ങിയത്.




Sharing is Caring