പി എ മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ വ്യക്തിഹത്യ നടത്തുന്നു;തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്


കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്. എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ചാണ് പരാതി നൽകാൻ ഒരുങ്ങുന്നത്. രാഷ്ട്രീയം പറയുന്നതിന് പകരം മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.


ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എൽ ഡി എഫ് തീരുമാനം.നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. കളം പിടിക്കാനായി പ്രചാരണം ശക്തമാക്കുകയാണ് മൂന്ന് മുന്നണികളും.




Sharing is Caring