പാ​വ​റ​ട്ടി എ​ക്സൈ​സ് ക​സ്റ്റ​ഡി മരണം;എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ബെ​ന്നി കീ​ഴ​ട​ങ്ങി


തൃ​ശൂ​ര്‍: പാ​വ​റ​ട്ടി എ​ക്സൈ​സ് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ല്‍ പ്രതി ബെന്നി പൊലീസില്‍ കീഴടങ്ങി.എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബെ​ന്നി​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ കീ​ഴ​ട​ങ്ങി​യ​ത്. ഇ​തി​ന​കം അ​ഞ്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ഒളിവിലുള്ള പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി.​എ. ഉ​മ്മ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യി​ട്ടു​ണ്ട്.


എ​ക്സൈ​സ് ഡ്രൈ​വ​ര്‍ ശ്രീ​ജി​ത്തി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ തെ​ളി​വി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. കേ​സ് സി​ബി​ഐ​ക്കു വി​ട്ടു​കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ക്കും വ​രെ പോ​ലീ​സ് അ​ന്വേ​ഷ​ണ ന​ട​പ​ടി തു​ട​രു​മെ​ന്ന് തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി പ​റ​ഞ്ഞി​രു​ന്നു.
ഒക്ടോബര്‍ മൂന്നിനാണ് രഞ്ജിത്ത് കുമാര്‍ എക്സൈസ് കസ്റ്റഡിയില്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായി പിടികൂടിയ രഞ്ജിത്ത് വൈകുന്നേരം പാവറട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പില്‍ നിന്നും രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നുമാണ് എക്സ് സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.


എന്നാല്‍ തലയ്ക്കും മുതുകിനും ഏറ്റ ക്രൂരമര്‍ദ്ദനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. എക്സൈസ് സിവില്‍ ഓഫീസര്‍മാരായ മഹേഷ്,സ്മിബിന്‍, എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ അനൂപ്,ജബ്ബാര്‍, സിവില്‍ഓഫീസര്‍ നിതിന്‍ എന്നിവരാണ് കേസില്‍ ഇതു വരെ അറസ്റ്റിലായത്.

പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഡിഐജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കേസ് സിബിഐ ഏറ്റെടുക്കും വരെ നിലവിലെ സംഘം തന്നെ ആകും കേസന്വേഷണം നടത്തുക.



Sharing is Caring