പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് സോണിയ ഗാന്ധി


നിസാര കാര്യങ്ങൾ പറഞ്ഞ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം മോദി സർക്കാർ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.ഇന്ത്യയുടെ പാർലമെന്‍റ് ജനാധിപത്യത്തിനു മേൽ സർക്കാർ കരിനി‍ഴൽ വീ‍ഴ്ത്തുന്നു.കോൺഗ്രസ് പ്രവർത്തക സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ ഗാന്ധി.


സാധാരണയായി ശീതകാല സമ്മേളനം നവംബർ മൂന്നാം ആ‍ഴ്ച മുതൽ ഡിസംബർ മൂന്നാം ആ‍ഴ്ച വരെയാണ് നടത്തുന്നത്.എന്നാൽ ഇതു വരെ ശീതകാല സമ്മേളനത്തിന്‍റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.സമ്മേളനം 10 ദിവസത്തേക്ക് ചുരുക്കാനുളള നടപടികളാണ് കൈക്കൊ‍ളളുന്നതെന്നും വാർത്തയുണ്ട്.ഡിസംബർ രണ്ടാം ആ‍ഴ്ച മുതൽ സമ്മേളനം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.




Sharing is Caring